തൊണ്ണൂറ്റി ആറാം വയസ്സില്‍ തന്റെ ചിത്ര-ശില്പ പ്രദര്‍ശനത്തിന് തുടക്കമായ സന്തോഷത്തിലാണ് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി കെ.കെ.കുഞ്ഞിരാമപ്പണിക്കര്‍.കതിരൂര്‍ ആര്‍ട്ട് ഗാലറിയില്‍ കെ.കെ.കുഞ്ഞിരാമപ്പണിക്കര്‍ ബ്രഷ് ആന്റ് ചിസല്‍ അറ്റ് 96' എന്ന് പേരിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
1984 ല്‍ സര്‍വ്വെ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷമാണ് കുഞ്ഞിരാമപ്പണിക്കര്‍ ചിത്ര ശില്പ രംഗത്തേക്ക് കടന്നു വന്നത്.ശില്പകലയും ചിത്രകലയും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കഴിവുകളെ സ്വയം മിനുക്കിയെടുത്തതാണ് ചിത്രങ്ങള്‍ തീര്‍ക്കുന്നത്.പണിക്കരുടെ സൃഷ്ടികളേറെയും വേദാന്തങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.
അക്രിലികിലും എണ്ണച്ചായത്തിലുമായി മുപ്പതില്‍പരം ചിത്രങ്ങളും 32 ശില്പങ്ങളുമാണ് പണിക്കരുടെ പ്രദര്‍ശനത്തിലുള്ളത്. അമ്മയും കുഞ്ഞും, ഓടക്കുഴലൂതുന്ന കണ്ണന്‍ തുടങ്ങി നിരവധി ശില്പങ്ങള്‍ തടിയില്‍ പുനരാവിഷ്‌ക്കാരിച്ചിട്ടുണ്ട്.
മിക്ക ശില്പങ്ങളും തേക്കിന്‍ തടിയിലാണ് തീര്‍ത്തിരിക്കുന്നത്. 96-ാം വയസ്സിലും കര്‍മ്മനിരതനാകുന്നതിന് 'കല'യാണ് ഔഷധം എന്നാണ് പണിക്കരുടെ പക്ഷം. കതിരൂര്‍ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഈ മാസം 11-നാണ് സമാപിക്കുക.