Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
amoebic encephalitis

തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി.

നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു പേരും മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

ഈ വര്‍ഷം മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അഞ്ചു പേരാണ് മരിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, കേരളത്തില്‍ 2016 മുതല്‍ എല്ലാവര്‍ഷവും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories