Share this Article
KERALAVISION TELEVISION AWARDS 2025
ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കരയില്‍ വീട് ഇടിഞ്ഞു വീണു
A house collapsed in Neyyatinkara due to heavy rain

ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കരയില്‍ വ്യാപകമായ നാശനഷ്ടം. നെയ്യാറ്റിന്‍കര സ്വദേശിയുടെ വീട് ഇടിഞ്ഞു വീണു. പാറശാലയില്‍ തെങ്ങും റബര്‍ മരങ്ങളും കടപുഴകി വീണു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം മുതല്‍ പെയ്തിറങ്ങിയ മഴ വ്യാപക നാശമാണ് ഉണ്ടായത്. കനത്തമഴയില്‍ നെയ്യാറ്റിന്‍കര സ്വദേശി രവീന്ദ്രന്റെ വീട് തകര്‍ന്നു. രവീന്ദ്രന്റെ ഭാര്യയും പുറത്തായിരുന്നതുകൊണ്ട് ആളപായം  ഉണ്ടാകാതെ രക്ഷപ്പെട്ടു.

തൊട്ടടുത്ത പ്രദേശമായ പാറശാലയില്‍ കൃഷിയിടങ്ങള്‍ നാശം സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈയിനില്‍ കൂടി തെങ്ങ് കടപുഴി വീണു. റബ്ബര്‍ മരങ്ങളും കടപുഴകി വീണു.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories