Share this Article
News Malayalam 24x7
കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി
വെബ് ടീം
posted on 09-06-2023
1 min read
Palakkad Bus Accident Latest News

പാലക്കാട്ട്  കഞ്ചിക്കോട്  കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ,  ക്ലീനർ എന്നിവർക്കും പത്തോളം യാത്രക്കാർക്കും പരിക്കേറ്റു. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories