Share this Article
News Malayalam 24x7
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
വെബ് ടീം
posted on 10-10-2023
1 min read
MOBILE PHONE BLAST

പാലക്കാട്: വീട്ടിലെ മുറിയിൽ ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു.ചിറ്റൂർ ആണ് സംഭവം. വേർ കോലി ഷാജുവിന്റെ വീട്ടിൽ തിങ്കാളഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇൻവെട്ടർ ഉപയോഗിച്ചാണ് വിളക്കുകൾ കത്തിച്ചിരുന്നത്.

ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്ന അടച്ചിട്ട മുറിയിൽ നിന്ന് പൊട്ടിത്തെറി കേട്ട് വാതിൽ തുറന്നപ്പോൾ തീ ആളിപടർന്ന് കട്ടിൽ,കിടക്ക,അലമാര, ടിവി, രേഖകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വെള്ളം പമ്പ് ചെയ്ത് തീ അണച്ചതായി ഷാജി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories