Share this Article
News Malayalam 24x7
മമ്മൂട്ടിക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്
വെബ് ടീം
6 hours 13 Minutes Ago
1 min read
mammootty

കണ്ണൂർ/തളിപ്പറമ്പ്: നടൻ മമ്മൂട്ടിയുടെ പേരിൽ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്. ഉത്രം നക്ഷത്രത്തി‌ൽ തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് വഴിപാട് നടത്തിയത്. മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയാണു വഴിപാട് നടത്തിയതെന്ന് ജയകുമാർ പറഞ്ഞു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.

ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം വഴിപാട് നടത്തിയിരുന്നു. പല പ്രമുഖരും ഇവിടെയെത്തി പൊന്നിൻകുടം വഴിപാട് നടത്തുന്നത് പതിവാണ്.

ചികിത്സ പൂർത്തിയാക്കി എട്ടു മാസങ്ങൾക്കു ശേഷം മമ്മൂട്ടി ഇന്ന് കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി പി.രാജീവും അൻവർ സാദത്ത് എംഎൽഎയും എത്തിയിരുന്നു. പ്രിയ താരത്തെ കാണാൻ നിരവധി ആരാധകരുമെത്തി. ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പമുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories