Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച റീമയുടെ ആത്മഹത്യകുറിപ്പ് പുറത്ത്
Kannur Tragedy

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച റീമയുടെ ആത്മഹത്യകുറിപ്പ് പുറത്ത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയുമാണെന്ന് കുറിപ്പില്‍ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടുവെന്നും കുട്ടിക്ക് വേണ്ടി തന്നോട് ചാകാന്‍ പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു. നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതിയില്ലെന്നും കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിന്റെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ കുറിപ്പില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ സംസ്‌കാരം ഇന്നലെ നടന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് റീമ കണ്ണൂര്‍ ചെമ്പല്ലി പുഴയില്‍ ചാടിയത്. തുടര്‍ന്ന് ഞായറാഴ്ച റീമയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories