തൃശ്ശൂര്‍ എരുമപ്പെട്ടി ചിറമനേങ്ങാട് ഒന്നര വയസ്സുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകള്‍ അമേയയുടെ മൃതദേഹമാണ് വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത്.കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാത്രി 11 മണിയോടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
മൂന്നടിയോളം ഉയരമുള്ള ചുറ്റുമതില്‍ ഉണ്ടെങ്കിലും ഇതില്‍ ഒരുഭാഗത്ത് കല്ലുകള്‍ കൂട്ടിയിട്ടതിനാല്‍, കുട്ടി കല്ലില്‍ കയറി കിണറ്റിലേക്ക് എത്തിനോക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. എരുമപ്പെട്ടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.