Share this Article
News Malayalam 24x7
ലൈനിലേക്ക് മരം വീണു; മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
വെബ് ടീം
posted on 29-07-2025
1 min read
FIRE FORCE

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഓടി മാറാനുള്ള ശ്രമം വിഫലമായി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞു ആന്തരാവയവങ്ങളിലേക്ക് തുളച്ചു കയറിയാണ്  മരണം സംഭവിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories