Share this Article
News Malayalam 24x7
കോഴിക്കോട് നാദാപുരത്ത് ഡ്രൈനേജിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
A young man was found dead under mysterious circumstances in a drainage in Nadapuram, Kozhikode

കോഴിക്കോട് നാദാപുരത്ത് ഡ്രൈനേജിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മൗവ്വഞ്ചേരിയിൽ അനീഷ്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസികൾ യുവാവിനെ ഡ്രൈനേജിൽ വീണ സ്‌ഥിതിയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ സ്‌ഥലത്ത് തന്നെ യുവാവ് മരിച്ചിരുന്നു .പള്ളൂർ പൊലീസ് സ്‌ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി .ശേഷം  പോസ്റ്റ്മോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കൾ പള്ളൂർ പൊലീസിൽ പരാതി നൽകി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories