Share this Article
News Malayalam 24x7
മാധ്യമ പ്രവര്‍ത്തകയുടെ വീട് സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു; 4 പേര്‍ കസ്റ്റഡിയില്‍
Journalist's house vandalized by anti-social elements; 4 people in custody

ആലുവയില്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ചു തകര്‍ത്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പടിയിലായത്. കലാകൗമുദി ലേഖിക ജിഷയുടെ വീട് ഇന്നലെ രാത്രിയിലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. പൊലീസിന്റെ അനാസ്ഥയാണ് അക്രമത്തിന് കാരണമെന്ന് എംഎല്‍എ അന്‍വര്‍ സാദത്ത് ആരോപിച്ചു .

വീടിന് നേരെ ആക്രമണം ഉണ്ടായത് രണ്ട് വട്ടമാണ്. ആദ്യത്തെ അക്രത്തിന് ശേഷം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും, അതാണ് വീണ്ടും ആക്രമണം നടത്താന്‍ അക്രമികള്‍ക്ക് ധൈര്യം ലഭിച്ചതെന്നും എംഎല്‍എ അന്‍വര്‍ സാദത്ത്.

സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജിഷയുടെ ബന്ധുക്കളും രാഹുലും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ പ്രകോപനത്തില്‍ രാഹുല്‍ സുഹൃത്തുക്കളെ കൂട്ടി വന്ന് വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ച് നശിപ്പിക്കുകയായിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories