Share this Article
News Malayalam 24x7
ട്രിപ്പ് പോവാത്തതിനുള്ള വിരോധം; ഓട്ടോറിക്ഷ അടിച്ച് തകര്‍ത്ത പ്രതി അറസ്റ്റില്‍
vandalized auto

ട്രിപ്പ് പോവാത്തതിനുള്ള വിരോധത്തില്‍ ഓട്ടോറിക്ഷ അടിച്ച് തകര്‍ക്കുകയും, ഡ്രൈവറെയും മകനെയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.മലപ്പുറം വണ്ടൂര്‍ കോക്കാടന്‍ കുന്ന് സ്വദേശി അജ്മല്‍ ബാബുവാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ കാളികാവ് സ്വദേശി എഡൂര്‍ ഇല്യാസിനും, മകനുമാണ് മര്‍ദ്ദനമേറ്റിരുന്നത്.

വണ്ടൂര്‍ അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഇല്യാസിന്റെ ഓട്ടോറിക്ഷയില്‍ കയറിയ പ്രതി ട്രിപ്പ് പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ മറ്റൊരു ട്രിപ്പിലാണെന്ന് അറിയിച്ചതോടെ മദ്യ ലഹരിയിലായിരുന്ന പ്രതി പ്രകോപിതനാവുകയും അസഭ്യം പറഞ്ഞ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ മകനും മര്‍ദ്ദനമേറ്റു.

പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ മുന്‍പും സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories