Share this Article
News Malayalam 24x7
ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
A young man died while intoxicated and injured while attacking locals

മലപ്പുറം പെരിന്തല്‍മണ്ണയില്‍  ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീന്‍ ആണ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഇയാള്‍. ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീന്‍ പലരെയും ആക്രമിച്ചത്.

കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്‌പ്പെടുത്തുന്നതിന്റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരിക്കേറ്റത്.  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരികെയാണ്് മരണം സംഭവിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories