Share this Article
News Malayalam 24x7
ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു
The husband hit his wife's leg with a hammer and injured it

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. പാലോട് പച്ച സ്വദേശി സോജി അറസ്റ്റില്‍. ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. 

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ മൈലമൂട് സ്വദേശി ഷൈനിയെ ആക്രമിച്ചത്. ഇവര്‍ തമ്മില്‍ നാളുകളായി പിണക്കത്തിലാണെങ്കിലും ഫോണിലൂടെ ബന്ധം നിലനിര്‍ത്തിയിരുന്നു. സോജി ഭാര്യയെ ഫോണില്‍ വിളിച്ച് വനപ്രദേശമായ കരുമണ്‍കോട് വനത്തില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഷൈനിയും സോജിയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും സോജി കൈയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ കാലില്‍ അടിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്  ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും രണ്ട് കാലിനും ഗുരുതര പരിക്കേറ്റ ഷൈനി ചികിത്സയില്‍ തുടരുകയാണ്. പാങ്ങോട് പോലീസ് സോജിയുടെ അറസ്റ്റ് രേഖപ്പെടുത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories