Share this Article
News Malayalam 24x7
പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു
വെബ് ടീം
posted on 03-09-2024
1 min read
fire in papanamcode

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് ഏജൻസിയുടെ ഓഫീസിൽ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്ത് മരിച്ചു. മരിച്ചവരിൽ ഒരാൾ ഇവിടത്തെ ജീവനക്കാരിയായ വൈഷ്ണയാണ്. മരിച്ച രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുന്നു. ഇരുവർക്കും 90 ശതമാനത്തിലുമേറെ പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ടുകൾ.

നഗരഹൃദയഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇരു നില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories