Share this Article
News Malayalam 24x7
എൽഎസ്‌ഡി സ്റ്റംപുമായി യുവതി സംസ്ഥാനത്ത് പിടിയിൽ; ബെംഗളൂരുവിൽ നിന്ന് പാർട്ടിക്കിടെ വാങ്ങിയതെന്ന് മൊഴി
വെബ് ടീം
posted on 09-04-2024
1 min read
Mumbai Native Lady Caugh with LSD Stamp

കല്‍പറ്റ: മാരക ലഹരിമരുന്നായ എല്‍എസ്‌ഡി സ്റ്റാംപുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പൊലീസ് പിടികൂടി. മുംബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്‌സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) നെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയത്. 0.06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന എല്‍എസ്ഡി സ്റ്റാംപാണ് ഇവരില്‍നിന്നു കണ്ടെടുത്തത്.

തിങ്കളാഴ്ച നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. സുനിവ മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. സ്റ്റാംപുകള്‍ ബെംഗളൂരുവിലെ പാര്‍ട്ടിക്കിടെ ഒരാളില്‍നിന്നു വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്ഐമാരായ സി.എം.സാബു, രാധാകൃഷ്ണന്‍, സിപിഒമാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories