Share this Article
News Malayalam 24x7
കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരിവേട്ട;കഞ്ചാവ് നല്‍കിയ ലഹരിമാഫിയസംഘത്തിലെ മുഖ്യകണ്ണികള്‍ പിടിയില്‍
Kalamassery Polytechnic Hostel Drug Bust

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ ഹോസ്റ്റലിലേക്ക് കഞ്ചാവ് നല്‍കിയ ലഹരിമാഫിയസംഘത്തിലെ മുഖ്യകണ്ണികള്‍ പിടിയില്‍. ബംഗാള്‍ സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്.



വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു ; ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി ഇന്ന് കളത്തിലിറങ്ങും

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി ഇന്ന് കളത്തിലിറങ്ങും. മാലിദ്വീപിനെതിരെ ഷില്ലോങ്ങില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലൂടെയാണ് ഛേത്രിയുടെ രണ്ടാം വരവ്. രാത്രി ഏഴുമണിക്ക് ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

സന്ദേശ് ജിങ്കന്‍, സുഭാശിഷ് ബോസ്, തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നിരയില്‍ ആഷിക് കരുണിയനാണ് മലയാളി സാന്നിധ്യം.  കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കുവൈറ്റിനെതിരായ മത്സരത്തോടെയാണ് ഛേത്രി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ഐഎസ്എല്ലില്‍ മികച്ച ഫോം തുടര്‍ന്ന ഛേത്രിയെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരിച്ചുവിളിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories