Share this Article
KERALAVISION TELEVISION AWARDS 2025
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി LDF കൊല്ലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു
LDF Kollam Constituency Election Convention was held as part of the Lok Sabha Elections

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് കൊല്ലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് മത്സരിക്കുന്ന കൊല്ലം പാര്‍ലമെന്റ്  മണ്ഡലം കണ്‍വെന്‍ഷന്‍  മുകേഷിന്റെ വിജയ വിളംബരമായി മാറി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് മുകേഷ് നാടിനു സമര്‍പ്പിച്ച ആശ്രമം നീലാംബരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു കണ്‍വെന്‍ഷന്‍.

സിപിഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍  അക്കമിട്ടു നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

എം മുകേഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി 3001അംഗ ജനറല്‍ കമ്മിറ്റിക്കും, 200 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും, 50 അംഗ  കമ്മിറ്റിക്കും എല്‍ഡിഎഫ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ രൂപം നല്‍കി.

മുന്‍മന്ത്രിയും എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാനുമായ കെ. രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചു റാണി, എംഎല്‍എ നൗഷാദ്, എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ. വരദരാജന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories