Share this Article
News Malayalam 24x7
തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്
Fraud of crores in the Congress-ruled Co-operative Bank in Thrissur

തൃശ്ശൂർ:  കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിലെത്തിയതോടെയാണ് അക്കൗണ്ടിൽ പണമില്ലെന്ന് വിവരം പുറത്തറിയുന്നത്. നിക്ഷേപകരുടെ  വ്യാജ ഒപ്പും രേഖകളും ഉണ്ടാക്കി ബാങ്കിലെ ഹെഡ് ക്ലർക്കായ മലേശമംഗലം ചക്കച്ചൻകാട് സ്വദേശി സുനീഷ് പണം തട്ടിയെന്നാണ്  സെക്രട്ടറിയുടെ പരാതി. 15 ൽ അധികം പേരിൽ നിന്നായി രണ്ടര  കോടിയോളം രൂപയാണ് തട്ടിയത്. സംഭവം വിവാദമായതോടെ ബാങ്ക് സെക്രട്ടറി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം  പോലീസ് കേസെടുത്തു.  സുനീഷ് ഒറ്റയ്ക്കാണോ തട്ടിപ്പ് നടത്തിയത് എന്നതുള്‍പ്പടെ  പോലീസ് അന്വേഷിക്കും


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories