Share this Article
KERALAVISION TELEVISION AWARDS 2025
മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ ടിപ്പര്‍ ലോറിക്ക് തീപിടിച്ചു
A tipper lorry caught fire on the Mannuthi-Vadakancherry highway

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ പീച്ചി താണിപ്പാടത്ത് വെച്ച് ടിപ്പര്‍ ലോറിക്ക് തീപിടിച്ചു..പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് മണൽ കയറ്റി വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്..

ഇന്നലെ രാത്രിയായിരുന്നു സംഭവം.ടോറസ് ലോറിയുടെ പുറകുവശത്തെ ടയറുകൾക്കാണ് തീ പിടിച്ചത്. പുറകിൽ വന്നിരുന്ന നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആണ് തീ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ ടിപ്പര്‍ ലോറിയെ മറികടന്നതിനുശേഷം ലോറിയിൽ നിന്നും പുക വരുന്നതായി ഡ്രൈവറെ അറിയിച്ചു.

ഇതോടെ  ഡ്രൈവർ ടിപ്പർ ലോറി നിർത്തി പുറകുവശത്തെത്തി പരിശോധിച്ചു. ഇതിനിടെ തീ ആളിപ്പരുകയായിരുന്നു. ഉടന്‍  ഡ്രൈവറും ക്ലീനറും അകന്നുമാറിയതിനാല്‍ ആളപായം ഒഴിവായി. വിവരമറിഞ്ഞ്  തൃശ്ശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പീച്ചി പോലീസും , ഹെെവേ പോലീസും  സ്ഥലത്തെത്തിയിരുന്നു. തീ പിടുത്തത്തില്‍ ലോറിക്കും കേടുപാടുകള്‍ സംഭവിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories