Share this Article
News Malayalam 24x7
മടപ്പള്ളിയില്‍ അടിപ്പാതയ്ക്കായി സമരം; മടപ്പള്ളി റസിഡന്‍സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി
Struggle for underpass in Madapally; Madapally Residence Association staged a dharna

മടപ്പള്ളിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് അടിപ്പാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിന് പിന്തുണയേറി. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മടപ്പള്ളി റസിഡന്‍സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി. സമരം മടപ്പള്ളി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബി. പ്രീത ഉദ്ഘാടനം ചെയ്തു. മടപ്പള്ളി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി.പി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.എം. സത്യന്‍, ശശികല ദിനേശന്‍, വാര്‍ഡ് മെമ്പര്‍ എം.വി.രഞ്ജിത്ത്, മടപ്പള്ളി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.കെ.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories