Share this Article
News Malayalam 24x7
നാടോടി യുവതിയെ പരസ്യമായി മുഖത്തടിച്ച യുവാവ് അറസ്റ്റില്‍
A young man who publicly slapped a local woman was arrested

കൊടുങ്ങല്ലൂര്‍ അഴീക്കോട്‌ നാടോടി യുവതിയെ പരസ്യമായി മുഖത്തടിച്ച യുവാവിനെ  അറസ്റ്റ് ചെയ്തു. അഴീക്കോട്  ലൈറ്റ് ഹൗസ് സ്വദേശി 30 വയസ്സുള്ള  മുടവൻകാട്ടിൽ അൻഷാദിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഴീക്കോട് പുത്തൻപള്ളി ജംഗ്ഷനിൽ പപ്പടം വിൽക്കാനെത്തിയ നാടോടി  യുവതിയെയാണ് ഇയാൾ മുഖത്തടിച്ചത്

ഇന്നലെ ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. ഇയാള്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ മൊബെെലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കെെക്കുഞ്ഞുമായി നിന്നിരുന്ന യുവതിയെ ആണ് ഇയാള്‍ മുഖത്തടിച്ചത്.

ഇതൊടെ ഇയാളെ തടഞ്ഞുവെച്ച നാട്ടുകാര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു.  പൊലീസ് എത്തി  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം  ഇയാള്‍ക്കെതെരെ പിന്നീട് കേസെടുക്കുകയായിരുന്നു. ഇ.ടി ടൈസൺ  എം.എൽ.എയുടെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ച പട്ടിക വിഭാഗക്കാരായ കുടുംബത്തിലുൾപ്പെട്ട യുവതിക്ക് നേരെയാണ് അക്രമമുണ്ടായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories