Share this Article
News Malayalam 24x7
ഇന്‍സ്റ്റഗ്രാം പേജില്‍ ഫോട്ടോ പങ്കുവച്ചതിന് വിദ്യാര്‍ഥിക്കു സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം
 Student Beaten by Seniors

മലപ്പുറം മഞ്ചേരിയിൽ ഇന്‍സ്റ്റഗ്രാം പേജില്‍ ഫോട്ടോ പങ്കുവച്ചതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് മര്‍ദനമേറ്റത്. സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്തിന് പരിക്കേറ്റു.മുന്‍വശത്തെ പല്ലുകളും തകര്‍ന്നിട്ടുണ്ട്.


മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ജാസില്‍,മുനീബ്,മുഹ്സിന്‍,ശിഹിന്‍ഷാദ്,വിഷ്ണു എന്നിവർ മര്‍ദിച്ചതായാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ അവരുടെ കോളേജ് ഇന്‍സ്റ്റാ പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories