തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാടില്‍ ആന പാപ്പാനെ തുമ്പികൈ കൊണ്ട് അടിച്ചുകൊന്നു. ഉച്ചക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്. കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലായിരുന്നു സംഭവം. കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. കാൽ അസുഖം മൂലം വിശ്രമത്തിലായിരുന്ന മനു എന്ന ആനയാണ് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന പാപ്പാന്മാർ ബഹളം വെച്ചെങ്കിലും ആന പിന്മാറിയില്ല. തുടർന്ന് കൂടുതൽ പാപ്പാന്മാർ സ്ഥലത്തെത്തി ആനയെ മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിനടിയിൽ നിന്ന് പുറത്തെടുത്തത്.ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.