Share this Article
News Malayalam 24x7
മാവേലിക്കര മുന്‍ MLA എം. മുരളി അന്തരിച്ചു
 MLA M. Murali

മാവേലിക്കര മുന്‍ MLA യും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കരയിൽ നിന്ന് നാല് തവണ MLA ആയിട്ടുണ്ട്. 1991 മുതല്‍ 2006 വരെ മാവേലിക്കരയിൽ നിന്നുള്ള നിയമസഭാംഗം ആയിരുന്നു. 2021 ല്‍ ചെങ്ങന്നൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മാവേലിക്കര ചെറുകോൽ സ്വദേശിയായ എം. മുരളി KSU വിലൂടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായത്.  KSU വിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.  KPCC മുന്‍ ജനറല്‍ സെക്രട്ടറിയും MG സർവ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗവും KSEB യുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories