Share this Article
KERALAVISION TELEVISION AWARDS 2025
വയനാട്ടിൽ വീണ്ടും കടുവ‍യുടെ ആക്രമണം; 2 പശുക്കളെ കൊന്നു
വെബ് ടീം
posted on 27-04-2024
1 min read
tiger-attacks-again-in-wayanad-killed-2-cows

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ‍യിറങ്ങിയതായി നാട്ടുകാർ‌. രണ്ട് പശുക്കളെ കടുവ കൊന്നതായി നാട്ടുകാർ പറയുന്നു.പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്.

വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം. നാട്ടുകാരുടെ പരാതിയെ തുടർന്നു വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories