Share this Article
News Malayalam 24x7
വഴിയിലും വീട്ടിലുമായി യുവാക്കൾ മരിച്ച നിലയില്‍, സമീപത്ത് നാടന്‍ തോക്ക്; കൊലപാതകം സംശയിച്ച് പൊലീസ്
വെബ് ടീം
posted on 14-10-2025
1 min read
death

പാലക്കാട്: യുവാവിനെ വഴിയിലാണ്  വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപത്ത് തന്നെ ഒരു വീട്ടിൽ  മറ്റൊരു യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.  പാലക്കാട് കല്ലടിക്കോടാണ് വഴിയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബിനുവിന്‍റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് മറ്റൊരു യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസിയായ നിതിന്‍റെ മൃതശരീരമാണ് കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories