കണ്ണൂർ തളിപ്പറമ്പിലെ വിവിധ ക്ഷേത്രങ്ങളിൽ താരദമ്പതികളായ ദിലീപും, കാവ്യ മാധവനും കുടുംബവും ദർശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും പൊന്നിൻകുടം വഴിപാടുമാണ് നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി. മകൾ മഹാലക്ഷ്മിയും ഒപ്പം ഉണ്ടായിരുന്നു.
രാവിലെയാണ് ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കുടുംബം പാൽപ്പായസവും മോതിരക്കൊഴയും സമർപ്പിച്ചു. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവുമാണ് നടത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അന്നും പൊന്നിൻകുടം വച്ച് തൊഴുതിരുന്നു.