Share this Article
എളമക്കരയിൽ വിദ്യാർത്ഥിക്ക് മർദനം: കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്
Elamakkara Student Assault Case

എറണാകുളം എളമക്കരയില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 17 കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മര്‍ദനത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് നല്‍കും. കുട്ടികളില്‍ ഒരാളുടെ അമ്മ റിമാന്‍ഡിലാണ്. വിദ്യാര്‍ത്ഥിക്ക് നേരത്തെയും മര്‍ദനമേറ്റെന്ന പരാതിയിലും പൊലീസ് പരിശോധിക്കും. മര്‍ദനമേറ്റ വിവരം ഭയം കാരണം കുട്ടി ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാല്‍ മൂത്രത്തിലൂടെ രക്തം വന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories