കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ പിടിയില്‍. പുലര്‍ച്ചെ 5 മണി മുതല്‍ 8 മണി വരെ കാക്കനാട്, തൃക്കാക്കര ഭാഗങ്ങളിലായി 128 സ്വകാര്യ ബസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. മദ്യലഹരിയില്‍ സര്‍വീസ് നടത്തിയ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ബസുകളും പിടിച്ചെടുത്തു. 32 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.