Share this Article
KERALAVISION TELEVISION AWARDS 2025
നിലമ്പൂരിൽ ഒരു കോടിയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ
1 Crore Online Trading Scam: Congress Leader Nabbed in Nilambur

മലപ്പുറം നിലമ്പൂരിൽ ഒരു കോടിയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും മൂത്തേടം പഞ്ചായത്ത് അംഗവുമായ നൗഫൽ മദാരിയെയാണ് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേത്യത്വത്തിലുളള സംഘം അറസ്റ്റ്‌ ചെയ്തത്‌. കണ്ണൂർ പരിയാരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.


ഓൺലൈൻ ട്രേഡിംഗിനായി ക്ഷണിക്കുകയും വിവിധ അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപം നടത്തിക്കുകയും, പിന്നീട് പണം പിൻവലിക്കാൻ അനുവദിക്കാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.ഈ കേസിൽ,  വിവിധ വ്യക്തികളുടെ അക്കൗണ്ടുകളിൽ എത്തിയ പണം നൗഫൽ മദാരിക്കാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന വിവരത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories