Share this Article
KERALAVISION TELEVISION AWARDS 2025
കാല്‍ തെറ്റി കക്കാട് പുഴയില്‍ വീണു; ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 18-06-2025
1 min read
NASHID

കണ്ണൂര്‍: കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന കക്കാട് പുഴയില്‍ വീണ വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കക്കാട് പുഴക്ക് സമീപം താമസിക്കുന്ന കുനിയില്‍ പീടിക അമൃതാനന്ദമയീ സ്‌കൂളിനടുത്ത എം മുഹമ്മദ് നാശിദ് (9) ആണ് മരിച്ചത്. വി പി മഹമൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. കുളിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാർഥിയെ നാട്ടുകാരും ഫയർഫോഴ്സും  കരക്കെത്തിച്ച്  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് ദിവസമായി കണ്ണൂരില്‍ മഴ ശക്തമായതിനാല്‍ കക്കാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories