Share this Article
News Malayalam 24x7
കുന്നംകുളം - ഗുരുവായൂര്‍ റോഡില്‍ മീൻ ലോറി മറിഞ്ഞു

A fish lorry overturned on the Kunnamkulam-Guruvayur road

കുന്നംകുളം - ഗുരുവായൂർ റോഡിൽ  ചാട്ടുകുളത്ത്‌ മീൻ  ലോറി മറിഞ്ഞു.തുറക്കുളം മാർക്കറ്റിൽ മത്സ്യം എത്തിച്ച്‌ തിരികെ വാടാനപ്പിള്ളിയിലേക്ക്‌ പോയിരുന്ന  ലോറിയാണ്‌ മറിഞ്ഞത്‌. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ട്‌ പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഡ്രൈവർക്ക്‌ നിസ്സാര പരിക്കേറ്റു. ചാട്ടുകുളത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട്‌ മറിയുകയായിരുന്നു. കൈവരികളോ റിഫ്ലകടറുകളോ  ഇല്ലാത്ത കുളത്തിന്റെ സമീപത്താണ്‌ ലോറി മറിഞ്ഞത്‌. ലോറി കുളത്തിലേക്ക് മറിയാതിരുന്നതിനാൽ  ദുരന്തം ഒഴിവായി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories