പാലക്കാട്: ചിറ്റൂർ പുഴയിൽ യുവാവിനെ കാണാതായി.കുളിക്കുന്നതിനിടെ പുഴയിലെ ഓവിൽ കുടുങ്ങുകയായിരുന്നു.കോയമ്പത്തുർ സ്വദേശി അരുണിനായി രക്ഷാപ്രവർത്തനം തുടരുന്നു. മന്ത്രി കെ. കൃഷ്‌ണൻകുട്ടി സ്ഥലത്തെത്തി.
പത്ത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. രണ്ടു പേർ ഓവിൽ കുടുങ്ങുകയായിരുന്നു.കോയമ്പത്തുർ കർപ്പകം കോളേജ് വിദ്യാർത്ഥികളാണ്. കർപ്പകം കോളേജ് വിദ്യാർത്ഥി ശ്രീഗൗതമാണ് മരിച്ചത്.ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തിയെങ്കിലും ആശുപത്രിൽ വച്ച് മരിച്ചു