Share this Article
News Malayalam 24x7
അഴീക്കോട് 3 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
 a worker arrested with 3 kg ganja in Azhikode

കൊടുങ്ങല്ലൂർ അഴീക്കോട് 3 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസിന്റെ  പിടിയിൽ..ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്..

അഴീക്കോട്‌  മാർത്തോമ  നഗർ പ്രദേശത്ത്  താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിപുൽദാസ് ആണ് പിടിയിലായത്..പ്രതി താമസിക്കുന്ന റൂമിൽ നടത്തിയ  പരിശോധനയിൽ ആണ്  കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ  ആയിരുന്നു പരിശോധന..

കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശോധന നടത്തിയത്.  എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ്‌ എക്‌സൈസ് ഇൻസ്‌പെക്ടർ മാരായ പി.വി.ബെന്നി   പി.ആർ.സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്.മന്മഥൻ, അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർ റിഹാസ് ഡ്രൈവർ വിൽസൻ  എന്നിവരും ഉണ്ടായിരുന്നു..കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories