Share this Article
News Malayalam 24x7
വിസ്മയം തീര്‍ത്ത് പൈനൂരിലെ സൂര്യകാന്തിപ്പാടം
 Sunflower Field in Painoor

വിസ്മയ കാഴ്ചയൊരുക്കി തൃശൂർ എടത്തിരുത്തി പൈനൂരിലെ സൂര്യകാന്തിപ്പാടം. കണ്ടും, കേട്ടും ദിനംപ്രതി നിരവധി പേരാണ് സൂര്യകാന്തിപ്പാടം കാണാൻ ഇവിടേക്കെത്തുന്നത്.


പൈനൂരിലെ  രവി പുത്തന്‍പുരയുടെ അരയേക്കറിലധികം പാടത്താണ്  സൂര്യകാന്തിപ്പൂക്കള്‍  മഞ്ഞപ്പട്ടണിഞ്ഞു നില്‍ക്കുന്നത്. പാരമ്പര്യ നെല്‍ കര്‍ഷകനായ കുമാരന്‍ കടവത്താണ്പരീക്ഷണമെന്ന നിലയില്‍ സൂര്യകാന്തി നട്ടത്..നെല്‍കൃഷി കൊയ്ത്ത് കഴിഞ്ഞതിന് ശേഷമാണ് പൂ കൃഷി കൂടി ചെയ്യണമെന്ന് കുമാരന്‍ തീരുമാനിച്ചത്. 

തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന വിത്താണ് പാകിയത്.  ഒരാഴ്ച്ച കഴിയുമ്പോഴേക്കും വിത്തുകള്‍ മുളച്ചു..പ്രത്യേക പരിചരണമൊന്നും നല്‍കിയില്ലെങ്കിലും കടുത്ത വേനലിലും ചെടികള്‍ പാടമാകെ നിറഞ്ഞു. പൂവിടാന്‍ തുടങ്ങിയതോടെ പരീക്ഷണം വിജയം കണ്ട സന്തോഷത്തിലാണ് രവി. നല്ല ഉയരത്തില്‍ നില്‍ക്കുന്ന സൂര്യകാന്തിപ്പുകളുടെ സൗന്ദര്യം ആസ്വദിക്കാനും, സെല്‍ഫിയെടുക്കാനും മറ്റും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ്  പൈനൂരിലേക്ക് എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories