Share this Article
KERALAVISION TELEVISION AWARDS 2025
മോഷണം തടയാന്‍ സ്ഥാപിച്ച ക്യാമറ മോഷണം പോയി
camera theft


ഇടുക്കി ഭൂമിയാംകുളത്ത് മോഷണം തടയാന്‍ സ്ഥാപിച്ച ക്യാമറ മോഷണം പോയി. മൈലംപറമ്പില്‍ അനീഷിൻ്റെ സി.സി.ടി.വി ക്യാമറയാണ് കഴിഞ്ഞദിവസം മോഷണം പോയത്. വീട്ടു പരിസരത്ത് മോഷണം പതിവായതോടെയാണ് വീടിന് ചുറ്റും സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്.

മാസങ്ങൾക്ക് മുമ്പ് അനീഷിൻ്റെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നു. പുല്ല് നനഞ്ഞ് കിടന്നിരുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞു വീണതിനാൽ മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇവർ വീട്ടിലേക്ക് കുടിവെള്ളമെടുക്കുന്ന ഹോസ്  മുറിച്ച് കൊണ്ടുപോവുന്നത് പതിവായിരുന്നു.

ഇത് കണ്ട് പിടിക്കാനാണ് സിസി ക്യാമറ  സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ക്യാമറ  ശ്രദ്ധയിൽപെട്ട തസ്കരൻ പുലർച്ചെ ക്യാമറയും ഇതിലേക്കുളള വയറുകളും മോഷ്ടിക്കുകയായിരുന്നു. എന്നാൽ ക്യാമറ മോഷ്ടിക്കുന്നതുവരെയുള്ള ദൃശ്യം ഇതിൽ പതിഞ്ഞതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories