Share this Article
News Malayalam 24x7
ഭർത്താവ് വീട്ടിലുള്ളപ്പോൾ ഭാര്യക്കൊപ്പം കട്ടിലിൽകിടന്നു; ആൺസുഹൃത്തിനെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു
വെബ് ടീം
posted on 07-05-2024
1 min read
husband-hacked-his-wife-boyfriend

കോഴിക്കോട്: ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കിടപ്പുമുറിയിൽ കയറി യുവതിക്കൊപ്പം കിടന്ന ആൺസുഹൃത്തിനു വെട്ടേറ്റു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം. അരീക്കോട് സ്വദേശിയായ 24 കാരനെയാണ്  യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി  തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ  24കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും കിടപ്പുമുറിയില്‍ ഇരിക്കുമ്പോളാണ് ആണ്‍സുഹൃത്ത് കയറിവന്ന് യുവതിക്കൊപ്പം കട്ടിലില്‍ കയറിക്കിടന്നത്. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ മാതൃവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നുപറഞ്ഞ് മൂന്നുദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടുവയസ്സായ കുഞ്ഞുമായി യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി.ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11 മണിക്ക് ആണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനേയും മാതാവിനേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ച് രാത്രി 12.30-ഓടെ യുവതിയെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ആണ്‍സുഹൃത്ത് ഇവിടേക്കെത്തിയത്. ഈസമയം വീടിന്റെ കതക് അടച്ചിരുന്നില്ല. ഇതിനിടെ യുവാവ് അകത്തുകയറി. ഇതുകണ്ട ഭര്‍ത്താവ് കത്തിയെടുത്ത് വെട്ടുകയും ടേബിള്‍ഫാന്‍ എടുത്ത് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി.

കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയശേഷം നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ചുവരുത്തി യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്.ഐ. ബാബുരാജിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories