Share this Article
KERALAVISION TELEVISION AWARDS 2025
പട്ടിക്കൂടിന് അടിയില്‍ ഒളിപ്പിച്ച 32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി
32 liters of Indian-made foreign liquor hidden under the cattle was seized

തൃശ്ശൂർ ദേശമംഗലത്ത്   പട്ടിക്കൂടിനു  അടിയിൽ  ഒളിപ്പിച്ചുവെച്ച  32 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ 62 കാരൻ വടക്കാഞ്ചേരി എക്സൈസിന്റെ  പിടിയിലായി..

ദേശമംഗലം പല്ലൂർ കോളനി സ്വദേശി    കൃഷ്ണൻകുട്ടിയുടെ വീട്ടിലെ പട്ടിക്കൂടിൻ്റെ അടിയിൽ രഹസ്യമായി സൂക്ഷിച്ച വിദേശമദ്യമാണ് പിടികൂടിയത്. 50 ഓളം മദ്യകുപ്പികളാണ് എക്സൈസ് സംഘം പിടി കൂടിയത്.ഒന്നാം ഡ്രൈ ഡേയിലും,  വോട്ടെണ്ണൽ ദിനമായ ജൂൺ 4 നും വിൽപ്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത് .

തൊണ്ടിമുതലായ 600 രൂപയും 32 ലിറ്റർ മദ്യവും സഹിതം പ്രതിയെ വടക്കാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിൽ എത്തിച്ചശേഷം  കോടതിയിൽ ഹാജരാക്കി.

വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി. മിഥിൻലാലിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻമാരായ സി.എസുരേഷ്, പ്രശാന്ത് പ്രശോഭ്, അബൂബക്കർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories