Share this Article
News Malayalam 24x7
കാറില്‍ കടത്തുകയായിരുന്ന 180 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

A young man was caught with 180 liters of foreign liquor in his car

തൃശൂര്‍   കൊടകര ഉളുമ്പത്തുകുന്നില്‍ കാറില്‍ കടത്തുകയായിരുന്ന 180 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍.. മാഹിയില്‍ നിന്നും കൊണ്ടുവന്നിരുന്നു  20 കേയ്‌സ്  വിദേശമദ്യമാണ് പോലീസ് പിടികൂടിയത്.

ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ ഡെന്‍സാഫ് സംഘമാണ് മദ്യം പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച  കാറും  യുവാവിനേയും പോലീസ് കസ്റ്റഡിയിലടുത്തു. 

കോഴിക്കോട് പേരാമ്പ്ര സ്വദേശി 34  വയസുള്ള  മുബാസ് ആണ് പിടിയിലായത്. കോട്ടയത്തേക്കാണ്  മദ്യം കൊണ്ടുപോയിരുന്നതെന്ന് പോലീസ് അറിയിച്ചു. കൊടകര പോലീസ് മേല്‍നടപടികള്‍  സ്വീകരിച്ചു തുടര്‍ അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories