Share this Article
KERALAVISION TELEVISION AWARDS 2025
മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
വെബ് ടീം
posted on 23-06-2025
1 min read
RANJITHA

അഹമ്മദാബാദ്‌ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും എന്നാണ് വിവരം. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് രഞ്ജിത. ശനിയാഴ്‌ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച്‌ ഡിഎൻഎ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയിരുന്നു. നേരത്തെ രഞ്‌ജിതയുടെ ഇളയ സഹോദരൻ രതീഷിനെ അഹമ്മദാബാദിലെത്തിച്ച്‌ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും  സ്ഥിരീകരിക്കാൻ ആയില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദിൽ തുടരുകയാണ്‌.

പിഎസ്‌സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽനിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിതയുടെ മരണം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories