Share this Article
News Malayalam 24x7
വാമനപുരത്ത് ഒരു വയസ്സുകാരി മരിച്ച നിലയിൽ, മരണം ദുരൂഹ സാഹചര്യത്തിലെന്ന് പ്രാഥമിക നിഗമനം
വെബ് ടീം
posted on 12-03-2026
1 min read
DEATH

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി മരിച്ച നിലയിൽ. സുഭാഷിന്റെ മകൾ പവിത്രയാണ്  മരിച്ചത്. കുഞ്ഞിനെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രി. കുഞ്ഞിന്റെ 'അമ്മ അശ്വതിയെ പൊലീസ് ചോദ്യം ചെയ്യുന്നു.  മരണം ദുരൂഹ സാഹചര്യത്തിലെന്ന് പ്രാഥമിക നിഗമനം.

കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമ്പോൾ കുഞ്ഞ്  വീട്ടിലുണ്ടായിരുന്നു. മടങ്ങിയെത്തിയപ്പോൾ വീടിന്റെ പ്രധാനപ്പെട്ട ഭാഗത്ത്  നിലത്ത് പായ വിരിച്ചതിൽ ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. ഈ സമയം കുഞ്ഞിന്റെ 'അമ്മ അശ്വതി  വീട്ടിലുണ്ടായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories