Share this Article
News Malayalam 24x7
കൊച്ചി റിഫൈനറിയിൽ തീപിടിത്തം, പുകയും ദുർഗന്ധവും പരിഭ്രാന്തി പരത്തി; കാരണമിതാണ്
വെബ് ടീം
posted on 08-07-2025
1 min read
kochi refinery

അമ്പലമുകൾ (കൊച്ചി): അമ്പലമുകൾ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചി റിഫൈനറിയിൽ വൈദ്യുതി ലൈനിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. പിന്നാലെ അന്തരീക്ഷമെങ്ങും വെളുത്ത പുകയും കടുത്ത ദുർഗന്ധവും വ്യാപിച്ചു.റിഫൈനറിയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം.

ഇതോടെ പരിഭ്രാന്തിയിലായ സമീപത്തുള്ള അയ്യങ്കുഴി നിവാസികൾ ഒന്നാകെ വീടുവിട്ടുപോയി.വൈകീട്ട് അഞ്ചോടെയാണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഹൈടെൻഷൻ ലൈനിൽനിന്ന്​ തീപടർന്നതായാണ് പിന്നീട് ലഭിച്ച വിവരം. ഇതിനിടെ പെയ്ത മഴ തോർന്നതിനു പിന്നാലെയാണ് അയ്യങ്കുഴി, അമ്പലമുകൾ, അടൂർ പ്രദേശങ്ങളിൽ കടുത്ത ദുർഗന്ധവും വെളുത്ത പുകയും ഉയർന്നത്. ഇതേതുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട പ്രദേശവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories