Share this Article
News Malayalam 24x7
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് ഗുരുതര പരിക്ക്
4 people were seriously injured in the accident where the bikes collided

തിരുവനന്തപുരം കള്ളിക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കള്ളിക്കാട് ആടുവള്ളിയില്‍ ശനിയാഴിച രാത്രി 9 മണിയോടെയായിരുന്നു അപകടം. പന്തയില്‍ നിന്ന് കള്ളിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മൂന്നുപേര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇതിര്‍ മൂവര്‍ സംഘം മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories