കണ്ണൂര്‍: പയ്യന്നൂരില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ മൈസൂരില്‍ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം പോയ യുവാവ് മൈസൂരിലെത്തിയെന്ന് സഹോദരനെ വിളിച്ച് അറിയിച്ചു. ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ ബന്ധു സ്കൂട്ടറില്‍ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
ബൈക്ക് തള്ളികൊണ്ടുപോകുന്നതും കുട്ടി പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളില്‍. പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടിയെ ബന്ധു കൊണ്ടുപോയത്.