Share this Article
image
ധനലാഭത്തിനും ബിസിനസ്സ് നശിപ്പിക്കാനുമുള്ള ചീപ്പായ മാർഗം,ഇത്തരക്കാരെ എന്ത് ചെയ്യണമെന്ന് ചിന്തിക്കണം, യുവതിയുടെ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി ചലച്ചിത്ര നിർമാതാവ് എ കെ സുനിൽ
വെബ് ടീം
posted on 04-09-2024
1 min read
AK SUNIL

തൃശൂർ: തനിക്കെതിരെ നേര്യമംഗലം സ്വദേശിനിയുടെ  ലൈംഗിക പീഡന ആരോപണത്തിൽ  പ്രതികരണവുമായി ചലച്ചിത്ര നിർമാതാവ് എ കെ സുനിൽ.ധനലാഭത്തിനും ഉയർന്നു വരുന്ന ബിസിനസ്സ് നശിപ്പിക്കാനുമുള്ള ചീപ്പായ മാർഗമാണിതെന്നാണ് സുനിലിന്റെ പ്രതികരണം. ഇത്തരക്കാരെ എന്ത് ചെയ്യണമെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം.സത്യം പുറത്തുവരുന്നത് വരെ അനുഭവിക്കുന്ന മാനസികാവസ്ഥ ഭയാനകമാണെന്നും സുനിൽ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

നടന്‍ നിവിന്‍ പോളിക്കെതിരെ ഉൾപ്പടെ ഇന്നലെയാണ് യുവതി  ലൈംഗിക പീഡനക്കേസ് നൽകിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിയടക്കം ആറുപേരാണ് പ്രതികൾ. ആറാം പ്രതിയാണ് നിവിന്‍. ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, കുട്ടന്‍, ബഷീര്‍, വിനീത് എന്നിവരാണ് മറ്റുപ്രതികള്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്ഐടി) യുവതി സമീപിക്കുകയും എസ്ഐടി ഈ വിവരം ഊന്നുകല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

അതേ സമയം ഇന്നലെ തന്നെ നിവിൻ പോളി വാർത്താ സമ്മേളനം നടത്തി ആരോപണം അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories