Share this Article
പാലക്കാട് കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീ മരിച്ചു
വെബ് ടീം
posted on 22-09-2026
1 min read
BUSHRA

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് സ്വദേശിനി ബുഷ്റ(52)യാണ് മരിച്ചത്.ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മണ്ണാർക്കാട് നിന്ന് വിനോദയാത്രക്ക് വന്നതായിരുന്നു ഇവർ. അട്ടപ്പാടി താവളം ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയപ്പോൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.കാട്ടാന ഇറങ്ങിയതായി വനംവകുപ്പ് ദ്രുതകർമ സേന മുന്നറിയിപ്പ് നൽകിയിരുന്നതായും വിനോദസഞ്ചാരികൾ ഇവിടെ നിന്ന് മാറുന്നതിന് മുമ്പ് ആന ആക്രമിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണയി​ലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നില വഷളാവുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​വെങ്കിലും രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories