Share this Article
KERALAVISION TELEVISION AWARDS 2025
ഓടിയെത്താനായത് ആശുപത്രി കവാടം വരെ; യുവതി കാറിനുള്ളില്‍ പ്രസവിച്ചു
വെബ് ടീം
posted on 30-10-2024
1 min read
CAR

തൃശൂർ: പുതുക്കാട് യുവതി കാറിനുള്ളിൽ പ്രസവിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവമുണ്ടായത്. വരന്തരപ്പിള്ളി വടക്കുമുറി സ്വദേശിനിയാണ് കാറിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ ആശുപത്രി കവാടത്തില്‍ എത്തിയപ്പോള്‍ യുവതിക്ക് വേദന കൂടി കാറില്‍ പ്രസവിക്കുകയായിരുന്നു. ഡോക്ടര്‍മാരും കാഷ്വാലിറ്റി ജീവനക്കാരും ഉടന്‍ യുവതിയെയും കുട്ടിയെയും ലേബര്‍ റൂമിലേക്ക് മാറ്റി.

എഴാം മാസത്തിലാണ്  യുവതി പ്രസവിച്ചത്. ആശുപത്രിയിലെ ഉണ്ടായിരുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജീവനക്കാരുടെയും സമയോജിത ഇടപെടലിലൂടെയാണ് അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തത്.

വിദഗ്ധ ചികില്‍സക്കായി അമ്മയെയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories