Share this Article
News Malayalam 24x7
സിനിമ തിയറ്ററിലെ സംഘർഷത്തിനു പിന്നാലെ 21കാരനായ ഓപ്പറേറ്റർ കോംപൗണ്ടില്‍ മരിച്ച നിലയില്‍; ദുരൂഹത
വെബ് ടീം
posted on 24-05-2024
1 min read
An operator died after he slipped from the top of a theater complex in Pathanamthitta

പത്തനംതിട്ട: നഗരത്തിലെ തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30ഓടെയാണ് അപകടം നടന്നത്. ഭരത് ജ്യോതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.

തിയറ്ററിൽ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നിവീണുവെന്നാണ് പൊലീസിന്റെ ഭാഷ്യം. താഴെ വീണ ഉടൻതന്നെ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories