Share this Article
News Malayalam 24x7
ചാലക്കുടിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു

A car parked in Chalakudy caught fire

ചാലക്കുടിയിൽ പാർക്ക് ചെയ്തിരുന്ന  കാറിന് തീ പിടിച്ചു.  സമീപത്തെ  മുനിസിപ്പൽ ഓഫീസിലെ  ജീവനക്കാര്‍  വിവരം  അറിയിച്ചതിനെ തുടർന്ന്  എത്തിയ  ചാലക്കുടി  ഫയര്‍ഫോഴ്സ് തീയണച്ചു.പോട്ട  സ്വദേശി  ദിവ്യ ഓടിച്ച് എത്തിയ കാറാണ് കത്തിയത്.  

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചാലക്കുടി കലാഭവന്‍ മണി പാര്‍ക്കിന് മുന്നില്‍ ആയിരുന്നു  കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇതിനിടെ കാറിന്‍റെ മുൻ  ഭാഗത്ത്  നിന്ന് പുക ഉയരുന്നത്  കണ്ട് വർക്ക്ഷോപ്പ് ജീവനക്കാരെ വിളിക്കാനായി ദിവ്യ പോയിരുന്നു.

ഇതിനിടെ പുക ഉയരുകയും  തീ പിടിക്കുകയുമായിരുന്നു. സംഭവം കണ്ട മുൻസിപ്പൽ ഓഫീസിലെ ജീവനക്കാർ നഗരസഭ കെട്ടിടത്തിലെ സൈറൻ മുഴക്കുകയും, കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ തീ പടര്‍ന്നതോടെ ചാലക്കുടി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.തീ പിടുത്തത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories